പാവറട്ടി: ലളിത കലാ അക്കാഡമിയിൽ നടന്ന 'നിറ കേരളം ശിൽപ കേരളം' പ്രദർശനത്തിൽ ശ്രദ്ധേയമായ ശിൽപം തയാറാക്കിയ മറ്റം പയനിത്തടം സ്വദേശി ചിത്രകാരൻ എ.എ അഭിജിത്തിനെ കുനംമൂച്ചി സത്സംഗ് പ്രവർത്തകർ ആദരിച്ചു. സത്സംഗ് ചെയർമാൻ പി.ജെ സ്റ്റൈജു ഉപഹാരം നൽകി. സെക്രട്ടറി ടി.ജെ വിജു മൂവ്വായിരം രൂപയുടെ കാഷ് അവാർഡും പി.ജെ ബിജോയ് അനുമോദന പത്രവും അഭിജിത്തിന് കൈമാറി. ജോമി ജോൺസൻ, സുകു പയനീതടം, മാദ്ധ്യമ പ്രവർത്തകരായ ജോസ് മാളിയേക്കൽ, ഗിസ്റ്റോ ജോസ് എന്നിവർ സംസാരിച്ചു.