radhakrishnan

ചേലക്കര: പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ രണ്ട് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ഒഴിവാക്കി ഞായറാഴ്ച പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേർന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാധാകൃഷ്ണനെത്തിയത്.