palli-

അടുപ്പുട്ടി പള്ളി പെരുന്നാളിന് വികാരി ഫാ.ജോൺ ഐസക്ക് കൊടിയേറ്റുന്നു.

കുന്നംകുളം: കുന്നംകുളത്തിന്റെ ദേശീയോത്സവമായ അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടിയേറി. ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിലെ പ്രധാന പെരുന്നാളായ മാർ ഓസിയോ താപസന്റെ ഓർമ്മപ്പെരുന്നാളിനാണ് കൊടിയേറിയത്. രാവിലെ പ്രഭാത നമസ്‌കാരവും വിശുദ്ധ കുർബാനയും നടന്നു. കുർബാനക്ക് ശേഷം വികാരി ഫാ.ജോൺ ഐസക്ക് കൊടി ഉയർത്തി. ഒക്ടോബർ 27, 28 ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് പെരുന്നാൾ. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ മുഖ്യകാർമ്മികനാവും. കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരമേനി സഹകാർമികത്വം വഹിക്കും. കൈസ്ഥാനി പി.ജി ബിജു എന്നിവരടങ്ങുന്ന പെരുന്നാൾ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകും.