ചാലക്കുടി: രാത്രിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പരിയാരം പഞ്ചായത്തിൽ മൂന്ന് വീട്ടുകാരെ കൂടി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കാഞ്ഞിരപ്പിള്ളി കോളനിയിലെ ആളുകളെയാണ് കൊന്നക്കുഴി ഗവ.സ്‌കൂളിലെത്തിച്ചത്. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ഷീബ ഡേവിസിന്റെ നേതൃത്വത്തിലായിരുന്നു ഏഴ് പേരെ ക്യാമ്പിലാക്കിയത്. ഇതേ കോളനിയിൽ നിന്ന് കഴിഞ്ഞ ദിവസം അഞ്ച് വീട്ടുകാരേയും ക്യാമ്പിലെത്തിച്ചിരുന്നു.