kinar-

നെഹ്‌റു നഗർ പൂർണിമ ഭവൻ രാജൻ ബാബുവിന്റെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ.

കുന്നംകുളം: നെഹ്‌റു നഗറിൽ വീട്ടു കിണർ ഇടിഞ്ഞ് താഴ്ന്നു. ഞായറാഴ്ച പെയ്ത ശക്തമായ മഴയിലാണ് ഉച്ചതിരിഞ്ഞ് 2 മണിയോടെ നെഹ്‌റു നഗർ പൂർണിമ ഭവൻ രാജൻ ബാബുവിന്റെ വീടിന് പുറക് വശത്തെ കിണർ ഇടിഞ്ഞ് താഴ്ന്നത്. 12 കോൽ താഴ്ചയുള്ള കിണർ ഒരു മണിക്കൂറിനുള്ളിൽ മൂന്ന് ഘട്ടമായാണ് ഇടിഞ്ഞത്. തൊട്ടടുത്ത് താമസിക്കുന്ന പുലിക്കോട്ടിൽ പീറ്ററിന്റെ വീടിനോട് ചേർന്നുള്ള മണ്ണും ഇതിനൊപ്പം ഇടിഞ്ഞു. ചുറ്റുമതിലോട് കൂടിയ കിണർ പൂർണമായും താഴ്ന്ന അവസ്ഥയിലാണ്. വാർഡ് കൗൺസിലർ ലബീബ് ഹസൻ, നഗരസഭാ അധികൃതർ സ്ഥലം സന്ദർശിച്ചു. വീടിനോട് ചേർന്നുള്ള മണ്ണ് കൂടുതൽ ഇടിയുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ