rishi
ഇന്ത്യയുടെ രക്ഷക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയം പ്രചരണമാക്കി നടത്തുന്ന ഭാരതപര്യടനത്തിന് കോൺഗ്രസ് നേതാവും ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ റിഷി പൽപ്പു ഫ്ലാഗ് ഒഫ് ചെയ്യുന്നു

വടക്കാഞ്ചേരി: കോൺഗ്രസ് യുവാക്കളുടെ ഭാരത പര്യടനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയുടെ രക്ഷക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയം പ്രചരണമാക്കിയാണ് യുവാക്കൾ വിരുപ്പാക്ക മുതൽ ലഡാക്ക് വരെയും തിരിച്ചും യാത്ര ചെയ്യുന്നത്. പ്രവാസി കോൺഗ്രസ് തെക്കുംകര മംഗലം പ്രസിഡന്റ് ജമാൽ വി.ജെ യുടെ നേതൃത്വത്തിൽ ഉള്ള അഞ്ചംഗ സംഘമാണ് യാത്രചെയ്യുന്നത്. രാഹുൽ ഐ.ആർ, അഭിലാഷ് എ.എ, യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാഫി, അനസ് പി.എ എന്നിവരാണ് സംഘത്തിൽ ഉള്ളത്. ഈ മാസം 28ന് ലഡാക്കിൽ എത്തിച്ചേരും.

വിരുപ്പാക്ക സെന്ററിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവും ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ റിഷി പൽപ്പു യാത്ര ഫ്‌ളാഗ് ഒഫ് ചെയ്തു. കോൺഗ്രസ് മുൻ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ജേക്കബ്, കരുമത്ര രണ്ടാം വാർഡ് മെമ്പർ റഫീഖ്, മണലിത്തറ വാർഡ് മെമ്പറും കോൺഗ്രസ് തെക്കുംകര പ്രതിപക്ഷ നേതാവുമായ എ.ആർ. കൃഷ്ണൻകുട്ടി, കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കലാസാഹിത്യ ചെയർമാൻ ജയപ്രസാദ് കളത്തിൽ എന്നിവർ പങ്കെടുത്തു.