ഒല്ലൂർ: കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സിയുടെയും സമുന്നത നേതാവായിരുന്ന പി.ജി ബാലന്റെ സ്മരണ നിലനിറുത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുമായി പി.ജി ബാലൻ സ്മാരക ട്രസ്റ്റ് രൂപികരിച്ചു. യോഗത്തിൽ ജെയ്ക്കബ് വല്ലച്ചിറക്കാരൻ അദ്ധ്യക്ഷനായി. ജെയ്ജു സെബാസ്റ്റ്യൻ, പി.പി ഡാന്റെസ്, കൗൺസിലർ നിമ്മി റപ്പായി, റിസൺ വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജെയ്ജു സെബാസ്റ്റ്യൻ (ചെയർമാൻ), പി.പി ഡാന്റെസ് (സെക്രട്ടറി), ഗിരിഷ് ബാലൻ (ട്രഷറർ).