പുത്തൂർ: കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ ചെമ്പംകണ്ടം പണ്ടാരിമുക്കിലെ പണ്ടാരി മധുവിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. മഴ കനത്തപ്പോൾ തന്നെ ഇവർ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് വീട് സന്ദർശിച്ചു. തഹസിൽദാറെ ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു.