cheralppadam
ചെറാൽപാടത്തെ നെൽക്കൃഷി വെള്ളക്കെട്ടിലായപ്പോൾ.

മാള: അഷ്ടമിച്ചിറ ചെറാൽപ്പാടത്ത് നടീൽ കഴിഞ്ഞ 30 ഏക്കർ നെൽക്കൃഷി വെള്ളത്തിലായി. നീരൊഴുക്ക് തടസപ്പെട്ടതിനാലാണ് കൃഷി വെള്ളത്തിലായത്. കോട്ടാറ്റ് സ്വദേശി വേലപ്പറമ്പിൽ ജോണി പാട്ടത്തിനെടുത്ത 30 ഏക്കർ സ്ഥലത്തെ കൃഷിയാണ് വെള്ളക്കെട്ടിലായത്. നടീൽ കഴിഞ്ഞ് അഞ്ച് ദിവസമായ നെൽച്ചെടികൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കൊണ്ടൊഴിഞ്ഞാലിലേക്കുള്ള ചാലുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് പാടശേഖരം മുങ്ങാൻ ഇടയാക്കിയത്. കുഴൂർ പഞ്ചായത്തിലെ കുണ്ടൂർ, ആലമറ്റം, തെക്കുംചേരി, ചെത്തിക്കോട്, പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി മേഖലകളിലും കൃഷി വെള്ളത്തിലായിട്ടുണ്ട്.