തൃശൂർ: പൂങ്കുന്നം മുതൽ പുഴയ്ക്കൽ വരെയുള്ള തെരുവ് വിളക്കുകൾ അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്ന് അയ്യന്തോൾ കെ.എസ.്ഇ.ബി അസി. എൻജിനീയറോട് കോർപറേഷൻ മേയർ എം.കെ വർഗീസ്. കഴിഞ്ഞ ദിവസങ്ങളിൽ പൂങ്കുന്നം ഭാഗത്തുണ്ടായ അപകടങ്ങളുടെ സാഹചര്യത്തിൽ മേയർ സ്ഥലം സന്ദർശിച്ചു. പൂങ്കുന്നം മുതൽ പുഴയ്ക്കൽ വരെയുള്ള പി.ഡബ്ല്യു.ഡി റോഡിലാണ് അപകടം നടന്നത്. അടിയന്തരമായി അപകടകരമായ കുഴികൾ മൂടി റീപ്ലാസ്റ്റ് ചെയ്യുന്ന പ്രവർത്തനം പൂർത്തീകരിച്ചത് മേയർ പരിശോധിച്ച് വിലയിരുത്തി. ഡിവിഷൻ കൗൺസിലർ ഡോ. വി.ആതിര, കോർപറേഷൻ എൻജിനീയർ ഷൈബി ജോർജ്, കോർപറേഷൻ ഇലക്ട്രിസിറ്റി അസി. എൻജിനീയർ ഷൈൻ.എം.വി എന്നിവർ മേയറോടൊപ്പം ഉണ്ടായിരുന്നു.