ഒരുമനയൂർ പഞ്ചായത്ത് കടവിനടുത്ത് പുഴയോരത്ത് ചേറ്റുവ പാലം നിർമ്മാണ ആവശ്യത്തിലേക്കായി എൻ.എച്ച് ഉദ്യോഗസ്ഥർക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം കുത്തഴിഞ്ഞ അവസ്ഥയിൽ.
ചാവക്കാട്: ഒരുമനയൂർ പഞ്ചായത്ത് കടവിനടുത്ത് പുഴയോരത്ത് ചേറ്റുവ പാലം നിർമ്മാണ ആവശ്യത്തിലേക്കായി എൻ.എച്ച് ഉദ്യോഗസ്ഥർക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം പാലം പൂർത്തിയായി 40 വർഷം പിന്നിട്ടതോടെ സാമൂഹ്യദ്രോഹികളുടെ താവളമായി മാറുന്നു. പാഴ്‌വസ്തുക്കളും മറ്റും നിറഞ്ഞ് വാതിലുകളൊന്നുമില്ലാതെ കിടക്കുന്നത് മൂലം കെട്ടിടം അസാന്മാർഗിക പ്രവർത്തനങ്ങൾക്കുള്ള വേദികൂടിയായി മാറുകയാണ്. വിദേശികളുൾപ്പടെയുള്ള സഞ്ചാരികൾ എത്തുന്ന സ്ഥലത്താണ് ഈ അവസ്ഥ. പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന കോൺക്രീറ്റ് മിക്‌സിംഗ് മെഷീനുൾപ്പടെ ഇവിടെ കിടന്ന് തുരുമ്പ് പിടിക്കുകയാണ്. അധികൃതർ അടിയന്തരമായി ഈ കെട്ടിടം വാതിൽ വച്ച് അടക്കുകയോ മറ്റെന്തെങ്കിലും ആവശ്യത്തിന് വിട്ടുകൊടുക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.