news-

വട്ടംപാടം കരിയാന്തടം വെള്ളക്കെട്ടുള്ള മേഖലകളിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു.

കുന്നംകുളം: വട്ടംപാടം കരിയന്തടം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ നഗരസഭ ഇടപെട്ട് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. മഴ പെയ്താൽ റോഡിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറി കരിയാന്തടം പ്രദേശത്തുകാർ അനുഭവിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങളും വീടുകളും കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയശങ്കർ, ആർത്താറ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എം വിജയൻ, കുന്നംകുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജു സി. ബേബി, കോൺഗ്രസ് കൗൺസിലർമാരായ ഷാജി ആലിക്കൽ, ലബീബ് ഹസൻ, ലീല ഉണ്ണികൃഷ്ണൻ, മിഷ സെബാസ്റ്റ്യൻ, ആർത്താറ്റ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വി.എം മിഥിലാജ്, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ നസീർ എന്നിവർ സന്ദർശിച്ചു.
പ്രദേശത്തെ 40-ഓളം വീട്ടുകാർ ഒരു കിലോമീറ്റർ അകലെ നിന്നാണ് കുടിവെള്ളം ചുമന്ന് കൊണ്ട് വരുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും റോഡ് ഉയർത്തി ഗതാഗതം സുഗമമാക്കുന്നതിനും , പ്രദേശത്തെ നിലങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞ് പോകുന്നതിനും ദീർഘവീക്ഷണ പദ്ധതികൾ കൊണ്ടുവരണമെന്ന് കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയശങ്കർ ആവശ്യപ്പെട്ടു.