samaram
യുവമോർച്ച സംഘടിപ്പിച്ച ഏകദിന ഉപവാസം പി. ശ്യാം രാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: അധികൃതരുടെ അനാസ്ഥ മൂലം താലൂക്ക് ആശുപത്രി കോടികളുടെ കടക്കെണിയിലായെന്ന് ആരോപിച്ച് ആശുപത്രിയെ സംരക്ഷിക്കുന്നതിനായി യുവമോർച്ച ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. യുവമോർച്ച കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ജിതേഷ് അദ്ധ്യക്ഷനായി. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കൽ, സെക്രട്ടറി അനുമോദ് ചെന്തുരുത്തി, മേഖല സെക്രട്ടറി അശ്വതി, ആതിര, ഡോ. മീര, അൽക, അംജിത് എന്നിവർ സംസാരിച്ചു. ഏകദിന ഉപവാസ സമര സമാപന പരിപാടി ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.