പുതുക്കാട്: പറപ്പൂക്കര-നെന്മണിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുമാലി പുഴയിലെ മഞ്ഞാംകുഴി റഗുലേറ്ററിൽ അടിഞ്ഞ് കൂടി നീരോഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന മരങ്ങൾ നീക്കി. മരങ്ങളടിഞ്ഞ് കൂടി വെള്ളം സമീപ പ്രദേശങ്ങളിലേക്ക് വഴിമാറി ഒഴുകാൻ തുടങ്ങിയ സാഹചര്യത്തിൽ കെ.കെ രാമചന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് തിങ്കളാഴ്ച രാത്രിതന്നെ പുതുക്കാട് ഫയർഫോഴ്‌സ് രംഗത്തെത്തി മരങ്ങൾ മാറ്റുകയായിരുന്നു. നീരോഴുക്കിനുണ്ടായ തടസ്സം നീക്കാൻ കഴിഞ്ഞു. പുതുക്കാട് ഫയര്‍‌സ്റ്റേഷൻ ഇൻചാർജ്, ജോജി വർഗീസ്, കെ.ശശി, കെ.ബി നിഷാദ്, മനു, അജീഷ് എന്നീ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ശശി, നിഷാദ് എന്നീ ഉദ്യോഗസ്ഥർ ഏറെ സാഹസികമായി ഡാമിൽ ഇറങ്ങിയാണ് തടസ്സങ്ങൾ നീക്കാൻ നേതൃത്വം നൽകിയത്.