പാവറട്ടി: മുല്ലശ്ശേരി വേദ കളരിയിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. എഴുത്തിനിരുത്തൽ ചടങ്ങിന് ഡോ: സുവ്രതൻ ഗുരുക്കൾ നേതൃത്വം വഹിച്ചു. ജാതി മത ഭേദമന്യേ വിദ്യാർത്ഥികൾ കളരിപ്പയറ്റ്, കരാത്തെ, കൊബുഡോ, യോഗ, ഇംഗ്ലീഷ് ഭാഷാപഠനം എന്നിവയിൽ തുടക്കം കുറിച്ചു. വൈദ്യമന്ദിരം ആയുർവേദ ഹോസ്പിറ്റൽ ഡയറക്ടറും ചീഫ് ഫിസിഷനുമായ ഡോ: ലൈസാ ബിജോയ് പെൺകുട്ടികൾക്ക് കരാട്ടെ കളരി പരിശീലനം നേടേണ്ടതിന്റെ ആവശ്യകത വിഷയത്തിൽ ക്ലാസെടുത്തു. മുൻ മിസ്റ്റർ ഇന്ത്യയും മിസ്റ്റർ ആർമിയുമായ ബ്രിജേഷ്, യോഗ അദ്ധ്യാപിക രാധ സുവ്രതൻ, സെംപായ് ജെനീഷ് എന്നിവർ പ്രസംഗിച്ചു.