പാവറട്ടി: ശക്തമായ മഴയിൽ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മാനിന കുന്നുകളിൽ മണ്ണിടിച്ചിൽ. മാനിന മാടക്കാക്കൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴെക്ക് വീണു. വലിയ മരവും മണ്ണും ഇടിഞ്ഞ് വീണു. ഇനിയും മണ്ണ് ഇടിഞ്ഞാൽ താഴ്‌വാരത്തെ വീടുകൾക്ക് ഭീഷണിയാവും. മരം പൂർണമായും മുറിച്ച് മാറ്റിയിട്ടുണ്ട്. റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം അധികൃതർ നിരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ജനപ്രതിനിധികളായ ശ്രീദേവി ഡേവീസ്, സജിത്ത് എൻ.എസ്, ക്ലമന്റ് ഫ്രാൻസിസ് എന്നിവർ സന്ദർശനം നടത്തി.