പാവറട്ടി: വെങ്കിടങ്ങ് മേച്ചേരിപ്പടി തൊയക്കാവ് റോഡിൽ രണ്ട് സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളുടെ മുന്നിലുള്ള സ്ലാബുകൾ തകർന്ന് വെള്ളക്കെട്ട് രൂക്ഷമായി. ഹോളോബ്രിക്‌സ് സ്ഥാപനത്തിന്റേയും പാരഡൈസ് റോഡിന്റെ സമീപത്തുമാണ് കാനയിലെ സ്ലാബ് തകർന്ന് നീരൊഴുക്ക് തടസപ്പെട്ട് റോഡിലൂടെ വെള്ളം പരന്നൊഴുകുന്നത്. ഞായറാഴ്ച്ച ശക്തമായ മഴയിൽ ഈ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടത് സമൂഹമാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. പഞ്ചായത്ത് ഓഫീസ്, മനക്കൽ കടവ് പ്രദേശത്ത് നിന്ന് ഒഴുകി വരുന്ന വെള്ളമാണ് തടസപ്പെട്ടത്. നിരവധി വാഹനങ്ങൾക്ക് വെള്ളം കയറി കേടുപാടുകൾ സംഭവിച്ചിരുന്നു.