എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ വെള്ളം കയറി കൃഷി നശിച്ച കർഷകർക്ക് ഏക്കർ ഒന്നിന് 10,000 രൂപയെങ്കിലും അടിയന്തര നഷ്ടപരിഹാരമായി നൽകണമെന്ന് വേലൂർ മണ്ഡലം കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. വേലൂർ പഞ്ചായത്തിലെ വെള്ളത്തിലായ പുലിയന്നൂർ പാലക്കുണ്ട്, വേലൂർ വടക്കുമുറി, പഴവൂർ, കീഡായി പാടശേഖരങ്ങൾ പൂർണമായും വെള്ളത്തിലായിരിക്കുകയാണ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.പി യേശുദാസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി.ആർ വേലുകുട്ടി, അനിൽ, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് സ്വപ്ന രാമചന്ദ്രൻ, കർഷക പ്രതിനിധികളായ വിശ്വനാഥൻ പടിഞ്ഞാറോട്ട്, സുഭാഷ് ചെലക്കാപുള്ളി, ഇട്ടിയെച്ചൻ പുറത്തൂർ എന്നിവർ പാടശേഖരങ്ങൾ സന്ദർശിച്ചു.