പാവറട്ടി: നബിദിനത്തോടനുബന്ധിച്ച് പള്ളി കമ്മിറ്റികൾക്ക് സർക്കാർ പ്രത്യേക നിർദ്ദേശങ്ങൾ നൽകി. കൊവിഡ് രോഗവ്യാപന നിരക്ക് പൂർണമായും നിയന്ത്രണ വിധേയമാക്കാത്തതിനാൽ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചേ നബിദിനത്തോട് അനുബന്ധിച്ചുള്ള റാലിയും മറ്റ് പ്രാർത്ഥാ ചടങ്ങുകളും നടത്താൻ പാടുള്ളൂവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നബിദിന റാലിയിൽ 30 ൽ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ. മൈക്ക് ഉപയോഗിക്കാൻ ആർക്കും അനുമതിയില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് പാവറട്ടി പൊലീസ് അറിയിച്ചു.