ചേർപ്പ്: വല്ലച്ചിറ പഞ്ചായത്ത് രണ്ടാം വാർഡ് കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുടുംബശ്രീ പ്രവർത്തകരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി സജീവൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു വിനോദ് എന്നിവർ പ്രസംഗിച്ചു.