കൊടുങ്ങല്ലൂർ: വിധവാ അഗതി സ്ത്രീ വിഭാഗത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള വിധവാ സംഘത്തിന്റെ ജില്ലാ പ്രവർത്തക കൺവെൻഷനും നേതൃത്വ പരിശീലന ക്യാമ്പും നടത്തി. നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുലു മനോജ് അദ്ധ്യക്ഷയായി. നേതൃത്വ പരിശീലന ക്യാമ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ ടി.എൻ രാജൻ ഉദ്ഘാടനം ചെയ്തു. ദുരിതങ്ങളും വെല്ലുവിളികളും അനുഭവിക്കേണ്ടിവരുന്ന സ്ത്രീ സമൂഹത്തിന്റെ ഏതൊരു പൗരനും അവകാശപ്പെട്ട ഭരണഘടന അവകാശങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രജനി ഉദയൻ, ഗീത തമ്പാൻ, കെ.ടി ഗീത, എം.എം സെയ്ത്, സുലേഖ അനിരുദ്ധൻ, അംബിക ശശീധരൻ, കെ.എസ് ശിവറാം, ഒ.എൻ ജയദേവൻ എന്നിവർ സംസാരിച്ചു.