melamമേള മഹാത്മ്യത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ നടപ്പന്തലിൽ തൃപ്പേക്കുളം ഉണ്ണി മാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.

കൊടുങ്ങല്ലൂർ: മേള മഹാത്മ്യത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കെ നടപ്പന്തലിൽ കൊടുങ്ങല്ലൂർ രാജപ്രതിനിധി സുരേന്ദ്രവർമ രാജ,​ പരമേശ്വരൻ ഉണ്ണി അടികൾ,​ മേള കലാനിധി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ,​ ദേവസ്വം മാനേജർ എം.ആർ മിനി എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

തുടർന്ന് തൃപ്പേക്കുളം ഉണ്ണി മാരാരുടെ നേതൃത്വത്തിൽ 51 പേർ അണിനിരന്ന പഞ്ചാരിമേളം അവതരിപ്പിച്ചു. സി.എസ് ശ്രീനിവാസൻ, കെ.ജി ശശിധരൻ, യു.ടി പ്രേംനാഥ് എന്നിവർ നേതൃത്വം നൽകി. കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാത്മ്യം കൂട്ടായ്മ കേരളത്തിലെ സവിശേഷമായ മേളങ്ങൾ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിക്കപ്പെട്ടത്.