പാവറട്ടി: കരൾരോഗം ബാധിച്ച് ചികിത്സയിലായ രണ്ടര വയസ്സ് പ്രായമായ കുട്ടികളുടെ നിർദ്ധനരായ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടുന്നു. എയ്യാൽ മൈത്രി നഗറിൽ താമസിക്കുന്ന വെളിയംക്കോട്ടിൽ വത്സൻ-സീന ദമ്പതികളുടെ രണ്ടര വയസ്സ് പ്രായമുള്ള ഇരട്ടമക്കളായ വിഗ്‌നേഷ്, വിനായക് എന്നിവർ അതിതീവ്ര കരൾരോഗ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുന്നംകുളം മലങ്കര ഹോസ്പിറ്റലിൽ നിന്നാണ് വിദഗ്ദ്ധ ചികിത്സക്കായി അമൃതയിൽ അഡ്മിറ്റ് ചെയ്തത്. ഓരോ ദിവസത്തെയും ഭാരിച്ച തുക കണ്ടെത്താൻ കൂലിപണിക്കാരനായ വത്സന് സാധിക്കാത്ത അവസ്ഥയാണ്. കരൾ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ഒരു കുട്ടിക്ക് 20 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. വത്സൻ-സീന ദമ്പതികൾക്ക് ഇവരെ കൂടാതെ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളുണ്ട്. കുട്ടികളുടെ കരൾ സംബന്ധമായ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കുമായി വരുന്ന ചെലവിന് നിർദ്ധന കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മരത്താങ്കോട് ശാഖയിൽ അമ്മ സീന കെ.എസിന്റെ പേരിലുള്ള 672600382686 നമ്പർ അക്കൗണ്ടിലേക്ക് ഉദാരമതികൾക്ക് സഹായം നൽകാം. ഐ.എഫ്.സി കോഡ് എസ്.ബി.ഐ.എൻ 0070382, ഫോൺ: 9562553852.