പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് 13-ാം വാർഡിൽ തൊയക്കാവ് സുഭാഷ് ചന്ദ്രബോസ് റോഡിൽ ശക്തമായ മഴയിൽ വെള്ളക്കെട്ടിലായിരുന്ന കൂനംപുറത്ത് ശിവരാമന്റെ ഓട് മേഞ്ഞ വീട് പൂർണമായും തകർന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചരയ്ക്ക് ഭക്ഷണം പാകം ചെയ്യാൻ ഭാര്യ വനജ അടുക്കളയിലെത്തിയപ്പോൾ ഓടും പട്ടികയും ദേഹത്തേക്ക് വീണത്. വനജയുടെ പരിക്ക് സാരമുള്ളതല്ല. വീടിന്റെ തറയും ചുമരുകളും തകർന്നു. മൂന്ന് മക്കളും ഇവരെ കൂടാതെ വീട്ടിലുണ്ടായിരുന്നു. വീട് വാസയോഗ്യമല്ലാതായതിനാൽ കുടുംബത്തെ സമീപത്തെ അംഗൻവാടിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്‌നി വേണു, വാർഡ് സൗമ്യ സുകു, റവന്യൂ അധികാരികൾ, പൊലീസ് എന്നിവർ സ്ഥലത്തെത്തി.