പാവറട്ടി: മുല്ലശ്ശേരി, അന്നകര ഗ്രൂപ്പ് വില്ലേജുകൾ വിഭജിച്ച് അന്നകരയിൽ വില്ലേജ് ഓഫീസ് ആരംഭിക്കണമെന്ന് സി.പി.എം മുല്ലശ്ശേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റംഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി മുൻ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈനെ തിരഞ്ഞെടുത്തു. കെ.പി ആലി, പി.കെ പ്രസാദ്, കെ.എസ് ശിവദാസ്, പി.വി ഷാജി, ആർ.ആർ പ്രദാസൻ, സി.ജെ പ്രവീൺ, കെ.വി ഷിജു, ടി.കെ പ്രഭാത്, രമ്യ സുധാകരൻ, ഭാനു അജിതൻ, യു.എസ് പ്രസിൻ, പി.ബി ഉസ്മാൻ എന്നിവരാണ് മറ്റ് എൽ.സി അംഗങ്ങൾ.