പാവറട്ടി: പാടൂർ തഅലീമുൽ ഇസ്ലാം മദ്‌റസയിൽ നബിദിനത്തോടനുബന്ധിച്ച് മൗലിദ് പാരായണം നടത്തി. പാടൂർ കേന്ദ്ര മദ്രസയിൽ നടന്ന ചടങ്ങിൽ ഖത്തീബ് മുസ്തഫ ഫൈസി ദുആക്ക് നേതൃത്വം നൽകി. പാടൂർ ജുമാ മസ്ജിദ് ഖത്തീബ് ജൗഹർ ദാരിമി, മൗലീദ് പാരായണത്തിന് നേതൃത്വം നൽകി. ബൈത്ത് ആലാപനത്തിന് ലത്തീഫ് ഫൈസി, ജസീൽ മുസ്‌ലിയാർ, ഖൈസ് വെൺമേനാട്, ഷൗക്കത്ത് മുസ്ലിയാർ, ഉബൈദ് ഫൈസി എന്നിവർ നേതൃത്വം നൽകി. മദ്രസ്സാ വിദ്യാർത്ഥികളുടെ റാലി ഈ പ്രാവശ്യം ഉണ്ടായിരുന്നില്ല. തുടർന്ന് ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.