മാള: മാള പഞ്ചായത്തിൽ ഭരണ സ്തംഭനം ആരോപിച്ചും മുന്നറിയിപ്പില്ലാതെ യോഗം മാറ്റിവച്ചതിൽ പ്രതിഷേധിച്ചും കോൺഗ്രസ് ജനപ്രതിനിധികൾ പ്രതീകാത്മക കമ്മിറ്റി സംഘടിപ്പിച്ചു. 41 അജണ്ടകൾ നിശ്ചയിച്ച് ഇന്നലെ നടത്താനിരുന്ന ഭരണസമിതി യോഗമാണ് മുന്നറിയിപ്പില്ലാതെ മാറ്റിയതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോഷി കാഞ്ഞൂത്തറ ആരോപിച്ചു. തുടർന്നാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതീകാത്മക ഭരണസമിതി യോഗം സംഘടിപ്പിച്ചത്. സമരത്തിൽ പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ പങ്കെടുത്തു. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാരണമാണ് യോഗം മാറ്റിയതെന്ന് മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അറിയിച്ചു.