വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ ബോഡി യോഗം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: ഡിസംബർ 28 ന് നടക്കുന്ന ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ബ്ലോക്ക് പ്രസിഡന്റ് ജിജോ കുരിയൻ അദ്ധ്യക്ഷനായി. ഈ മാസം 31 ന് അത്താണി കെൽട്രോൺ മുതൽ വടക്കാഞ്ചേരി വരെ ഇന്ദിര ജ്യോതിപ്രയാണം നടത്തും. നേതാക്കളായ പി.എ മാധവൻ, ടി.വി ചന്ദ്ര മോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എൻ.എ സാബു , കെ. അജിത് കുമാർ, പി.എൻ വൈശാഖ് എന്നിവർ പ്രസംഗിച്ചു.