പാവറട്ടി: ഏവൂർ ദാമോദരൻ നായർ സ്മാരക 18-ാമത് അവാർഡ് രാജീവ് വെങ്കിടങ്ങിന് സമ്മാനിച്ചു. കായംകുളം ഏവൂരിൽ നടന്ന ഏവൂർ ജന്മശതാബ്ദി ആഘോഷത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാൻ അവാർഡ് സമ്മാനിച്ചു. 15,001 രൂപ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ് ചെയർമാർ ഏവൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.