വടക്കാഞ്ചേരി: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വടക്കാഞ്ചേരിയിൽ കൺട്രോൾ റൂം തുറന്നു. മഴക്കാല ജാഗ്രത കണക്കിലെടുത്ത് നഗരസഭ അടിയന്തിര കൗൺസിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. നഗരസഭയിലെ നെല്ലിക്കുന്ന്, ലക്ഷംവീട് കോളനി, പരുത്തിപ്ര എന്നിവിടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദൻ യോഗത്തിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ഷീലാ മോഹൻ, കൗൺസിലർമാരായ എം.ആർ അനൂപ് കിഷോർ, സ്വപ്ന ശശി, ജമീലാബി എ.എം, സെക്രട്ടറി കെ.കെ മനോജ് എന്നിവർ പ്രസംഗിച്ചു.