വടക്കാഞ്ചേരി: സംസ്‌കാരിക പൈതൃകമുള്ള വടക്കാഞ്ചേരിയിൽ കലാ, സംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഒത്തുകൂടാനുള്ളപൊതുഇടമായി സാംസ്‌കാരിക സമുച്ചയം നിർമ്മിക്കണമെന്ന് സൃഷ്ടി സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ഗവ.അംഗീകൃത സംഘടനകൾക്ക് വായനശാല, സഹകരണ ഹാളുകൾ സൗജന്യമാക്കണമെന്നും സൃഷ്ടി ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിലാണ് സൃഷ്ടി ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. സൃഷ്ടി സംസ്‌കാരിക സമിതി പ്രസിഡന്റ് അജീഷ് കർക്കിടകത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ രാജേഷ് സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ അശോകൻ, ദിലീപ് കളരിക്കൽ, ജെയിൻ ജെയിംസ്, ജയേഷ് പി.രാജേഷ് പുളിയത്ത് എന്നിവർ പ്രസംഗിച്ചു.