കയ്പമംഗലം: പെരിഞ്ഞനം പൊന്മാനിക്കുടം കൊച്ചിപറമ്പത്ത് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉപദേവതകളായ ഭദ്രകാളി ദേവിയുടെയും വിഷ്ണുമായയുടെയും ക്ഷേത്രങ്ങളുടെ സോപാനവും വാതിലുകളും പിച്ചള പൊതിഞ്ഞ് സമർപ്പണം നടത്തി. പ്രവാസിയായ കൊച്ചിപറമ്പത്ത് മധു ഗംഗാധരനാണ് വഴിപാട് സമർപ്പിച്ചത്. ക്ഷേത്രം തന്ത്രി കെ.കെ സുരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. മധു, ലക്ഷ്മി ഗംഗാധരൻ എന്നിവർ ദീപാർപ്പണം നിർവഹിച്ചു. ക്ഷേത്രം രക്ഷാധികാരി കെ.കെ ബാബുരാജൻ, കെ.ജി ശൈലേഷ്, കെ.ജി ദിലീപ്, കെ.എം മഞ്ജിമ, കെ.എം മാനവി, കെ.എസ് ദേവിക, കെ.ആർ ബാലൻ എന്നിവർ പങ്കെടുത്തു