മരോട്ടിച്ചാൽ: പേമാരിയെത്തുടർന്ന് ആശാരിക്കാട് സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ജില്ലാ കളക്ടർ ഹരിത വി. കുമാർ എത്തി. ക്യാമ്പിലുള്ളവർക്ക് ആശ്വാസവാക്കുകൾ നൽകിയും എന്താവശ്യത്തിനും സർക്കാരിന്റെ സാന്നിദ്ധ്യം ഉറപ്പാക്കിയുമാണ് കളക്ടർ മടങ്ങിയത്. കളക്ടറോടൊപ്പം തഹസിൽദാർ ടി. ജയശ്രീ, പഞ്ചായത്ത് പ്രസിസന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.