hdjdjd


ആരോഗ്യ പ്രവർത്തകൻ സജുവിന്റെ കുടുംബത്തിന് മന്ത്രി കെ. രാധാകൃഷ്ണൻ ധനസഹായം കൈമാറുന്നു.


കുന്നംകുളം: കൊരട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെ കൊവിഡ് ബാധിച്ച് മരിച്ച സജുവിന്റെ കുടുംബത്തിന് പ്രവാസി വ്യവസായി സഹായം നൽകി. കുന്നംകുളം ലിവ ടവറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ സജുവിന്റെ ഭാര്യ ലിജി സജുവിന് തുക കൈമാറി. എ.സി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബി.കെ ഹരിനാരായണൻ, അപർണ ബാലമുരളി, ഗായിക സിത്താര കൃഷ്ണകുമാർ, മിഥുൻ ജയരാജ്, പീശപ്പിള്ളി രാജീവ് തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ ഇതിവൃത്തമാക്കി നിർമ്മിച്ച മ്യൂസിക്കൽ ഹ്രസ്വചിത്രമായ ഇളയുടെ നിർമാതാവ് ജെറുസലേം സ്വദേശി ഷാജു സൈമണാണ് കുടുംബത്തിനുള്ള ധനസഹായം നൽകിയത്.