പാവറട്ടി: ആറാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയ കരാത്തെ ആചാര്യൻ റെൻഷി മുരളി മാസ്റ്ററെ ഒക്കിനാവ ഷോറിന്റ്യൂ കരാത്തെ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺ ഉദ്ഘാടനം ചെയ്തു. കരാത്തെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ലിജോ പനക്കൽ അദ്ധ്യക്ഷനായി. ട്രഷർ വേണുഗോപാലൻ സ്വാഗതവും സെൻസി മിഥുൻ മുരളി നന്ദിയും രേഖപ്പെടുത്തി.