നടവരമ്പ്: സംസ്ഥാന സീനിയർ ഫുട്‌ബാൾ മത്സരത്തിൽ റണ്ണേഴ്‌സ് അപ്പായ തൃശൂർ ജില്ലയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ് അരങ്ങേറ്റ മത്സരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗൗതവ് രാജന് കേരള പുലയർ മഹാസഭ നടവരമ്പ് ശാഖയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി. സ്വീകരണയോഗം വെള്ളാങ്ങല്ലൂർ യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജയലക്ഷ്മി ജയൻ അദ്ധ്യക്ഷയായി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് ഉപഹാരം നൽകി. പഞ്ചായത്തംഗങ്ങളായ സുനിത രാധകൃഷ്ണൻ, പി.എം ഗാവരോഷ്, ശാഖ സെക്രട്ടറി എം.സി സുനന്ദകുമാർ, പി.എ ഷിബു, സുനിൽ മാരാത്ത്, കെ.എസ് ഡിവിൻ, ഉജിത ഹരിദാസ്, മാനിജ സജിത്ത്, വിപിൻദാസ് എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് നടവരമ്പ് ശാഖാ കമ്മിറ്റിയംഗം തലാപ്പിള്ളി രാജന്റെയും ജിജിയുടെയും ഇളയ മകനാണ് ഗൗതവ് രാജൻ.
ഗൗതവ് രാജന് കെ.പി.എം.എസ് ഒരുക്കിയ സ്വീകരണത്തിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് ഉപഹാരം സമ്മാനിക്കുന്നു.