വരന്തരപ്പിള്ളി: എച്ചിപ്പാറ,ചിമ്മിനി മേഖലയിൽ ഇന്നലെ വൈകീട്ട് 2 മണിക്കൂറിനിടെ അനുഭവപ്പെട്ടത് ശക്തമായ മഴയും ഇടിയും മിന്നലും. ചിമ്മിനി ഡാമിൽ ജലനിരപ്പ് 75.69 മീറ്ററിൽ നിന്നും 75.79 മീറ്ററായി ഉയർന്നു. എച്ചിപ്പാറ തോട് കരകവിഞ്ഞു. പാലപ്പിള്ളി വലിയകുളം മുതൽ ചിമ്മിനി വരെയുള്ള റോഡിൽ പലയിടത്തും വെള്ളം കയറി. 3 വീടുകളിൽ വെള്ളം കയറി.