councilar
ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ നഗരസഭ കൗൺസിലർ വി.ജെ ജോജി കുത്തിയിരിപ്പ് സമരം നടത്തുന്നു.

ചാലക്കുടി: വികസനം ഇല്ലാതാക്കും വിധം തന്നിഷ്ടം കാട്ടുന്നെന്ന ആരോപണവുമായി ആശുപത്രി പരിസരത്തെ വാർഡ് കൗൺസിലർ വി.ജെ ജോജി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. സ്വകാര്യ സ്ഥാപനം നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രം പ്രവർത്തിക്കാത്തത്, ആശുപത്രിയിൽ എ.ടി.എം കൗണ്ടർ തുടങ്ങുന്നതിന് തടസം എന്നീ ആരോപണങ്ങളാണ് സൂപ്രണ്ടിനെതിരെ കൗൺസിലർ ഉന്നയിച്ചത്. സി.ഐ കെ.എസ് സന്ദീപ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്‌നം അവസാനിച്ചത്. സി.ഐ.മായുള്ള ചർച്ചയിൽ പ്രശ്‌ന പരിഹാരമുണ്ടാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയെന്ന് കൗൺസിലർ പറഞ്ഞു.