തൃശൂർ : എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കാനാട്ടുകരയിൽ നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 24 ന് രാവിലെ 10.30ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.കെ. ജോർജ്ജ് സ്മാരക ഹാൾ ഉദ്ഘാടനം തൃശൂർ എം.പി. ടി.എൻ. പ്രതാപൻ നിർവഹിക്കും.
സംസ്ഥാന പ്രസിഡന്റ് എൻ.വി. മധു അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും സോവനീർ പ്രകാശനവും മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥും, ചാരിറ്റി ഫണ്ട് സ്വീകരണം തൃശൂർ എം.എൽ.എ. പി. ബാലചന്ദ്രനും ഡിജിറ്റൽ പഠനോപകരണ വിതരണം മേയർ എം.കെ. വർഗീസും നിർവഹിക്കും. വൈകിട്ട് രണ്ടിന് നടക്കുന്ന തലമുറകളുടെ സംഗമം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.വി മധു, ഓർഗനൈസിംഗ് സെക്രട്ടറി സി.സി ഷാജു, സി.പി. ആന്റണി, പി. രാജൻ, പി.ആർ ബാബു എന്നിവർ പങ്കെടുത്തു.