-mazha
മ​ഴ​ക​ന​ക്കു​മോ...​ മ​ഴ​ക്കെ​ടു​തി​യി​ൽ​ ​തൃ​ശൂ​ർ​ ​ചേ​ർ​പ്പ് ​ജി.​എ​ച്ച്.​എ​സ്.​സ്കൂ​ളി​ലെ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ൽ​ ​ക​ഴി​യു​ന്ന​ ​പെ​രു​മ്പി​ളി​ശ്ശേ​രി​ ​മി​ത്രാ​ന​ന്ദ​പു​ര​ത്തെ​ ​കു​ടും​ബാം​​​ഗ​ങ്ങ​ൾ​ ​.

തൃശൂർ : മഴ ഒന്ന് കനത്താൽ ചേർപ്പ് മിത്രാനന്ദപുരം രണ്ടാം വാർഡിലെ പത്തോളം കുടുംബങ്ങൾ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി അഭയകേന്ദ്രങ്ങളിലേക്ക് പോകണം. 2018 ലെ മഹാപ്രളയത്തിന് മുമ്പ് എത്ര ശക്തമായി പെയ്താലും മുറ്റം വരെ വെള്ളമെത്തുമെങ്കിലും വീടിന്റെ ഉള്ളിലേക്ക് കയറാറില്ല.

എന്നാൽ ഇപ്പോൾ ശക്തമായി മഴ പെയ്താൽ വീടുകളിലേക്ക് വെള്ളമെത്തും. പ്രളയത്തിന് മുമ്പ് കോരിച്ചൊരിയുന്ന മഴയിലും മന:സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു. ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബം പറഞ്ഞു. കുട്ടികളടക്കം 23 പേരാണ് ഇവിടെ കഴിയുന്നത്.

പ്രദേശത്ത് നിന്ന് തൊട്ടടുത്തുള്ള പാടശഖരത്തിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ അടഞ്ഞതാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. മഹാപ്രളയത്തിന് ശേഷം എല്ലാ വർഷവും മഴ ശക്തമാകുമ്പോൾ ക്യാമ്പുകളിലും ബന്ധു വീടുകളിലും അഭയം പ്രാപിക്കുകയാണ്. പ്രളയം മുതൽ ഇത് വരെ ആറാം തവണയാണ് കഴിഞ്ഞ മൂന്ന് കൊല്ലത്തിനുള്ളിൽ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നത്.

ശാന്ത രവി, മുരളി, യൂസഫ്, ബാബു, സതീഷ്, ലീല, ജാസ്മിൻ, ജമീല, ബാലൻ, ഓമന എന്നിവരുടെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുട്ടികളുടെ പഠിപ്പെല്ലാം ക്യാമ്പിൽ തന്നെയാണ്. കൂലിപ്പണിയും മറ്റുമെടുത്ത് ജീവിക്കുന്നവരാണ് എല്ലാവരും.

ഒപ്പം ചേർന്ന് വാർഡ് അംഗം

ക്യാമ്പിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് വാർഡ് അംഗം ഇ.വി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ആവശ്യമായ ഭക്ഷണം ഉൾപ്പെടെയെത്തിക്കുന്നുണ്ട്. രണ്ട് നേരവും ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പിലെ എല്ലാവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ഥലത്തെ വാർഡംഗമായ ശ്രുതി ശ്രീശങ്കറും ക്യാമ്പിൽ സജീവമാണ്.