തൃശൂർ: എ. അയ്യപ്പൻ കവിതയെ ബഹുസ്വരമാക്കിയെന്നും കവിയായിരിക്കുക എന്നാൽ യഥാർത്ഥത്തിൽ എല്ലാത്തരം മൂടുപടങ്ങളിൽ നിന്നും സ്വയം വിമുക്തനാവുക എന്നു കൂടിയാണെന്നും കവി പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. അയനം സാംസ്‌കാരിക വേദിയുടെ എ. അയ്യപ്പൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിൽ ഏറ്റവും ആത്മവിശ്വാസമുള്ള കവിയായിരുന്നു അയ്യപ്പനെന്ന് മുഖ്യ പ്രഭാഷണത്തിൽ കവി അൻവർ അലി പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. കുഴൂർ വിത്സൻ, ആർ. ശ്രീലതാ വർമ്മ, ജയപ്രകാശ് എറവ്, പി.എ. അനീഷ്, രാധിക സനോജ്, ജോയ് ജോസഫ്, വി.കെ.കെ. രമേഷ്, സലീം ചേനം, ജയൻ അവണൂർ, യു.എസ്. ശ്രീശോഭ്, നബിസത്ത് ബീവി, താര അതിയടത്ത്, പി. സലീം രാജ്, ടി.ജി. അജിത, കെ.എസ്. ശ്രുതി, പ്രദീപൻ മുല്ലനേഴി, ഫിജോ ജോസഫ്, ജയപ്രകാശ് ഒളരി, പി.വി. ഉണ്ണിക്കൃഷ്ണൻ, സി.പി. സജി, ടി.എം. അനിൽകുമാർ, ജി.ബി. കിരൺ എന്നിവർ പങ്കെടുത്തു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ അൻവർ അലിയെ അയനം കൺവീനർ പി.വി. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ സി.പി. സജി എന്നിവർ ആദരിച്ചു.