udf

തൃശൂർ : പ്രളയ ബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാർ പരാജയപെട്ടുവെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെയും, നിയോജകമണ്ഡലം ചെയർമാൻ, കൺവീനർമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സി.എ. മുഹമ്മദ് റഷീദ്, അഡ്വ. തോമസ് ഉണ്ണിയാടൻ, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, കെ.എസ്. ഹംസ, സുനിൽ അന്തിക്കാട്, പി.ആർ.എൻ. നമ്പീശൻ, ജോസഫ് ചിറ്റിലപ്പിള്ളി, രാജേന്ദ്രൻ അരങ്ങത്ത്, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, കെ.സി. കാർത്തികേയൻ, സി.എസ്. ശ്രീനിവാസൻ, അഡ്വ. ജോസഫ് ടാജറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.