ഒല്ലൂർ: പ്രസിദ്ധമായ ഒല്ലൂർ സെന്റ് ആന്റണീസ് പള്ളി തിരുനാൾ 23, 24 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 23 ന് കൂടുതുറക്കൽ ശുശ്രുഷയും 24 ന് ദിവ്യബലിയും നടക്കും. തിരുനാൾ പ്രദക്ഷിണമോ മറ്റു ചടങ്ങുകളോ ഉണ്ടായിരിക്കില്ല. പള്ളി അങ്കണത്തിലോ പരിസരത്തോ ഒരാൾക്കൂട്ടവും ഉണ്ടാകില്ലെന്നും ഭാരവാഹിക വായ ഫാദർ ജോസ് കോനിക്കര, സണ്ണി കണ്ണനാക്കൽ, ജിജോ മാളിയേക്കൽ, ട്രസ്റ്റിമാർ എന്നിവർ അറിയിച്ചു.