കൊടുങ്ങല്ലൂർ: സോഷ്യൽ മീഡിയ പിണറായി സർക്കാരിന്റെയും മോദി സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉപയോഗിക്കണമെന്നും കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും അധിക്ഷേപിക്കാനും സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ ഏത് നേതാവായാലും പ്രവർത്തകനായാലും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുന്നറിയിപ്പ് നൽകി.
എറിയാട് ബ്ലോക്ക് കോൺഗ്രസ് കൺവെൻഷൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയത് പ്രസംഗിക്കവെയാണ് പാർട്ടിയിലെ സോഷ്യൽ മീഡിയ ദുരൂപയോഗത്തെക്കുറിച്ച് പ്രവർത്തകർക്ക് അദ്ദേഹം താക്കീത് നൽകിയത്. ബ്ലോക്ക് പ്രസിഡന്റ് പി.കെ ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉൾപ്പെടെ നിരവധി പേരെ ചടങ്ങിൽ ആദരിച്ചു. ടി.എൻ പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, എം.കെ അബ്ദുൾസലാം, അഡ്വ. പി.എച്ച് മഹേഷ്, ടി.എം നാസർ, സി.എസ് രവീന്ദ്രൻ, അഡ്വ. വി.എം മൊഹിയുദ്ദീൻ, ശോഭ സുബിൻ തുടങ്ങിയവർ പ്രസംഗിച്ചു.