paddy

വെള്ളക്കെട്ട് മൂലം നശിച്ച കോട്ടാറ്റ് പാടശേഖരം.

ചാലക്കുടി: തുടർച്ചയായ മഴ മൂലം കോട്ടാറ്റ് പാടശേഖരത്തെ 150 ഓളം ഏക്കർ സ്ഥലത്തെ നെൽ കർഷകർ ആശങ്കയിൽ. കാലം തെറ്റിയ കാലവർഷത്തെ തുടർന്ന് പാടശേഖരത്തിൽ വെള്ളം കെട്ടി നിൽക്കുന്നതാണ് കർഷകർക്ക് ഇക്കുറി വിനയായത്. കൃഷിയിടത്ത് വിത്ത് വിതയ്ക്കും ഞാറ് നടീലിനും ശേഷമായിരുന്നു മഴവെള്ളപ്പാച്ചിലും വെള്ളക്കെട്ടും. ഇതോടെ കർഷകരുടെ പ്രയത്‌നമെല്ലാം വൃഥാവിലായി. ആഴ്ചകളായി ഒരടിയോളം വെള്ളം ഉയർന്ന് നിൽക്കുകയാണ്. ഞാറ്റടികളും വെള്ളത്തിലായി. പൊൻമണി വിത്താണ് ഇത്തവണ വിതച്ചത്. കൃഷിഭവൻ വഴി വിത്ത് ലഭിക്കാത്തതിനെ തുടർന്ന് പാലക്കാട് നിന്നും അധിക വില കൊടുത്താണ് വിത്ത് വാങ്ങിയത്. പാടശേഖര സമിതിയുടെ കീഴിൽ 50 ഓളം കർഷകരുണ്ട്. വലിയ നഷ്ടമാണ് ഇത്തവണ കർഷകർക്കുണ്ടായത്. നെൽക്കൃഷിക്ക് പുറമെ പച്ചക്കറിയും വാഴ കൃഷികളും മേഖലയിൽ വ്യാപകമായി നശിച്ചിട്ടുണ്ട്.