തൃപ്രയാർ: കളിമുറ്റം ഒരുക്കലിന്റെ ഭാഗമായി വലപ്പാട് എ.ഇ.ഒ ബീന ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ സന്ദർശിച്ചു. തളിക്കുളം ബി.പി.സി മോഹൻരാജ് , സി.ആർ.സി.സിമാരായ ബിത, വിഷ്ണുപ്രിയ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. സ്‌കൂളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി. സ്‌കൂൾ ലോക്കൽ മാനേജർ പി.കെ പ്രസന്നൻ, അദ്ധ്യാപകരായ ശ്രീജിനി, ബലറാം, ലേഖ, ജൂല, ബിന തുടങ്ങിയവർ പങ്കെടുത്തു.


കളിമുറ്റം ഒരുക്കലിന്റെ ഭാഗമായി വലപ്പാട് എ.ഇ.ഒ ബീന ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ സന്ദർശിക്കുന്നു.