പാലപ്പിള്ളി: കാട്ടാനയ്ക്ക് പിറകെ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. എലിക്കോട് പാടിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളി ശശിയുടെ രണ്ട് വയസ് പ്രായമുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്. വനപാലകർ സ്ഥലത്തെത്തി പുലി തന്നെയാണ് പശുവിനെ പിടിച്ചതെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ 3.30നായിരുന്നു സംഭവം. കാരിക്കുളത്തെത്തിയ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിന് പുറകെയാണ് പശുക്കുട്ടിയെ പുലി പിടിച്ചത്.