ചാലക്കുടി: മണ്ണിടിച്ചിൽ ഭീഷിണിയെതുടർന്ന് മലക്കപ്പാറയിൽ 5 ആദിവാസി കുടുംബങ്ങളെക്കൂടി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അരേക്കാപ്പ് കോളനിയിലെ വീരാംകുടി ഭാഗത്തെ ആളുകളെയാണ് മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചത്. മൈലാടുംപാറ കോളനിയിലെ അഞ്ച് കുടുംബങ്ങളെ ഏതാനും ദിവസം മുമ്പ് മലക്കപ്പാറ ടാറ്റ ആശുപത്രി ഹാളിലേക്ക് മാറ്റിയിരുന്നു.