തൃശൂർ: നൂറ് കോടി വാക്‌സിൻ നൽകിയ രാജ്യം എന്ന ചരിത്ര നേട്ടം കൈവരിക്കുന്ന പ്രയത്‌നത്തിൽ പങ്കാളിയായ ജില്ലാ ജനറൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീദേവിയെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ റോഷൻ, സുധീർ, ഏരിയ പ്രസിഡന്റ് കൃഷ്ണമോഹൻ എന്നിവർ പങ്കെടുത്തു.