news-photo

ഗുരുവായൂർ: തലയിൽ തറച്ച മുള്ളൻ പന്നിയുടെ മുള്ള് ഊരി യുവാവ് നായയെ രക്ഷിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഓട്ടോഡ്രൈവർ കെ.യു സുധീഷാണ് നായയുടെ രക്ഷകനായത്. പന്തായിൽ ക്ഷേത്രത്തിന് സമീപത്താണ് മുള്ളൻ പന്നിയുടെ മുള്ള് തലയിൽ തറച്ച നിലയിൽ നായ കറങ്ങി നടന്നത്. സമീപത്തെ പറമ്പിൽ പ്രസവിച്ച് കിടന്ന നായയാണ് കടുത്ത വേദനയുമായി കറങ്ങി നടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ മെഡിക്കൽ ഷോപ്പ് ഉടമ ദിലീഫ് വിവരം സുധീഷിനെ അറിയിക്കുകയായിരുന്നു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയും പരിക്ക് പറ്റുന്ന നായ്ക്കളെ പരിചരിക്കുകയും ചെയ്യുന്നയാളാണ് സുധീഷ്. ഏറെ നേരത്തെ ശ്രമഫലമായാണ് നായയുടെ തലയിൽ നിന്നും മുള്ള് ഊരി മാറ്റിയത്.